രാഹുലിനെ അയോഗ്യനാക്കണമെന്ന് പരാതി; സ്പീക്കര്‍ നിയമോപദേശം തേടി

10:41 AM Mar 24, 2023 | Deepika.com
ന്യൂഡല്‍ഹി: അപകീര്‍ത്തികേസില്‍ തടവ് ശിക്ഷ ലഭിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിന്താലാണ് പരാതി നല്‍കിയത്. പരാതിയില്‍ സ്പീക്കര്‍ ഓം ബിര്‍ള നിയമോപദേശം തേടി.

രണ്ട് വര്‍ഷത്തെ തടവ് ശിക്ഷ ലഭിച്ചതിനാല്‍ ജനപ്രാതിനിധ്യ നിയമപ്രകാരം രാഹുല്‍ അയോഗ്യനായതായി പരാതിയില്‍ പറയുന്നു.

മോദി സമുദായത്തിനെതിരെ പരാമര്‍ശം നടത്തിയ കേസിലാണ് രാഹുലിന് രണ്ട് വര്‍ഷത്തെ തടവ് ശിക്ഷയും 15,000 രൂപ പിഴയും വിധിച്ചത്. സൂറത്തിലെ സിജെഎം കോടതിയുടേതാണ് വിധി.