വ​രു​ന്നു "ഡി​ജി​റ്റ​ൽ ദി​ർ​ഹം'; യു​എ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് ക​രാ​റൊ​പ്പി​ട്ടു‌

04:51 AM Mar 24, 2023 | Deepika.com
ദു​ബാ​യ്: യു​എ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് "ഡി​ജി​റ്റ​ൽ ദി​ർ​ഹം' എ​ന്ന പേ​രി​ൽ ഡി​ജി​റ്റ​ൽ ക​റ​ൻ​സി പു​റ​ത്തി​റ​ക്കു​ന്നു. ഇ​തി​നാ​യി യു​എ​ഇ സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ബൂ​ദാ​ബി​യി​ലെ ജി42 ​ക്ലൗ​ഡ്, ഡി​ജി​റ്റ​ൽ ധ​ന​കാ​ര്യ സേ​വ​ന ദാ​താ​ക്ക​ളാ​യ ആ​ർ-3 എ​ന്നി​വ​യു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

ക്രി​പ്‌​റ്റോ ക​റ​ൻ​സി​ക​ൾ​ക്ക് സ​മാ​ന​മാ​യി​രി​ക്കും "ഡി​ജി​റ്റ​ൽ ദി​ർ​ഹം'. ഇ​ത് ഉ​പ​യോ​ഗി​ച്ച് പ​ണ​മി​ട​പാ​ടു​ക​ള്‍ വേ​ഗ​ത്തി​ലും കു​റ​ഞ്ഞ ചെ​ല​വി​ലും ന​ട​ത്താ​നാ​കും. ഡി​ജി​റ്റ​ൽ ക​റ​ൻ​സി​യു​ടെ മൂ​ല്യം മോ​ണി​റ്റ​റി അ​ഥോ​റി​റ്റി​യാ​ണ് നി​ശ്ച​യി​ക്കു​ക​യെ​ന്നും സെ​ൻ​ട്ര​ൽ ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.