ത​ലൈ​വ​ർ കേ​ര​ള​ത്തി​ൽ

09:40 PM Mar 23, 2023 | Deepika.com
കൊ​ച്ചി: മ​ല​യാ​ളി സി​നി​മാ ആ​രാ​ധ​ക​രെ ആ​വേ​ശ​ത്തി​ലാ​ഴ്ത്തി സൂ​പ്പ​ർ​സ്റ്റാ​ർ ര​ജ​നീ​കാ​ന്ത് കേ​ര​ള​ത്തി​ൽ. കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ത​ലൈ​വ​ർ​ക്ക് ജ​ന​ക്കൂ​ട്ടം ആ​വേ​ശ്വോ​ജ​ല​മാ​യ സ്വീ​ക​ര​ണം ന​ൽ​കി.

നെ​ൽ​സ​ൺ ദി​ലീ​പ്കു​മാ​ർ ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം "ജ​യി​ല​റി'​ന്‍റെ അ​വ​സാ​ന​ഘ​ട്ട ചി​ത്രീ​ക​ര​ണ​ത്തി​നാ​യി ആ​ണ് ര​ജ​നീ​കാ​ന്ത് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​നു​ള്ളി​ലൂ​ടെ ‌‌സ്വ​ത​സി​ദ്ധ​മാ​യ ശൈ​ലി​യി​ൽ, അ​തി​വേ​ഗം ന​ട​ന്നു​നീ​ങ്ങു​ന്ന ത​ലൈ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.



ചാ​ല​ക്കു​ടി, അ​ങ്ക​മാ​ലി മേ​ഖ​ക​ളി​ലാ​യി​രി​ക്കും ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ന​ട​ക്കു​ക​യെ​ന്നാ​ണ് സൂ​ച​ന. വി​ജ​യ് നാ​യ​ക​നാ​യ ബീ​സ്റ്റ് എ​ന്ന ചി​ത്ര​ത്തി​ന് ശേ​ഷം നെ​ൽ​സ​ൺ ഒ​രു​ക്കു​ന്ന ജ​യി​ല​റി​ൽ മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മോ​ഹ​ൻ​ലാ​ലും അ​തി​ഥി വേ​ഷ​ത്തി​ൽ എ​ത്തു​ന്നു​ണ്ട്. ശി​വ രാ​ജ്കു​മാ​ർ, ര​മ്യാ കൃ​ഷ്ണ​ൻ എ​ന്നി​വ​രും ര​ജ​നി​കൊ​പ്പം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടും.