സ്വ​ർ​ണ​ക്ക​ട​ത്ത്; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ര​ണ്ട് തൊ​ഴി​ലാ​ളി​ക​ൾ പി​ടി​യി​ൽ

08:07 PM Mar 23, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ളം വ​ഴി സ്വ​ർ​ണം ക​ട​ത്താ​ൻ ശ്ര​മി​ച്ച ര​ണ്ട് യാ​ത്രി​ക​രും ര​ണ്ട് തൊ​ഴി​ലാ​ളി​ക​ളും പി​ടി​യി​ൽ.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​ക​ളു​ടെ ക​രാ​ർ ഏ​റ്റെ​ടു​ത്ത ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ മു​ഹ​മ്മ​ദ് ന​സീ​ർ, റി​യാ​ദി​ൽ നി​ന്നെ​ത്തി​യ വി​മാ​ന​ത്തി​ലെ യാ​ത്രി​ക​രാ​യ മു​ഹ​മ്മ​ദ് കാ​സിം, മു​ഹ​മ്മ​ദ് ഇ​നാ​യ​ത്ത് എ​ന്നി​വ​രെ​യാ​ണ് സി​ഐ​എ​സ്എ​ഫ് ഇ​ന്‍റ​ലി​ജ​ൻ​സ് വി​ഭാ​ഗം പി​ടി​കൂ​ടി​യ​ത്. ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് 100 ഗ്രാം ​ഭാ​ര​മു​ള്ള നാ​ല് സ്വ​ർ​ണ ​ബി​സ്ക്ക​റ്റു​ക​ൾ ക​ണ്ടെ​ത്തി.

അ​റ​സ്റ്റി​ലാ​യ​വ​രെ പോ​ലീ​സി​ന് കൈ​മാ​റി​യെ​ന്നും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.