സം​സ്ഥാ​ന​ത്ത് മൂ​ന്ന് സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍ സ്ഥാ​പി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ

06:39 PM Mar 23, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മൂ​ന്ന് സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം തീ​രു​മാ​നി​ച്ചു. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ര്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍​ക്ക് സ​മീ​പ​മാ​ണ് സ​യ​ന്‍​സ് പാ​ര്‍​ക്ക് സ്ഥാ​പി​ക്കാ​ന്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.

ര​ണ്ട് ബ്ലോ​ക്കു​ക​ളാ​യി നി​ര്‍​മി​ക്കു​ന്ന ഓ​രോ സ​യ​ന്‍​സ് പാ​ര്‍​ക്കി​നും 200 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​വും, പത്ത് ല​ക്ഷം ച​തു​ര​ശ്ര അ​ടി വി​സ്തീ​ര്‍​ണ​വും ഉ​ണ്ടാ​യി​രി​ക്കും. ക​ണ്ണൂ​ര്‍, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ളു​ടെ പ്രി​ന്‍​സി​പ്പ​ല്‍ അ​സോ​സി​യേ​റ്റ് യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ യ​ഥാ​ക്ര​മം ക​ണ്ണൂ​ര്‍, കൊ​ച്ചി​ന്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ഓ​ഫ് സ​യ​ന്‍​സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി​ക​ള്‍ ആ​യി​രി​ക്കും.

കി​ഫ്ബി​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​യി​രി​ക്കും സ​യ​ന്‍​സ് പാ​ര്‍​ക്ക് സ്ഥാ​പി​ക്കു​ക. കേ​ര​ള സം​സ്ഥാ​ന ശാ​സ്ത്ര​സാ​ങ്കേ​തി​ക പ​രി​സ്ഥി​തി കൗ​ണ്‍​സി​ലി​നെ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള സ്‌​പെ​ഷ​ല്‍ പ​ര്‍​പ്പ​സ് വെ​ഹി​ക്കി​ളാ​യി തീ​രു​മാ​നി​ച്ചു. സ​യ​ന്‍​സ് പാ​ര്‍​ക്കു​ക​ള്‍​ക്ക് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​നു കെ​എ​സ്ഐ​ടി​എ​ല്ലി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി.