കണ്ണൂരിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു

04:04 PM Mar 23, 2023 | Deepika.com
പയ്യന്നൂർ: കണ്ണൂരിൽ വാഹനാപകടത്തിൽ വിദ്യാർഥി മരിച്ചു. മാടായി വാടിക്കലിലെ നിഷാൻ (19) ആണ് മരിച്ചത്. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമുണ്ടായത്.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കുഞ്ഞിമംഗലം മഠത്തുംപടി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം സംഭവിച്ചത്. പയ്യന്നൂർ ജി ടെക് കംപ്യൂട്ടർ സെന്‍ററിലെ വിദ്യാർഥിയാണ് മരിച്ച നിഷാൻ.