ദന്തേവാഡയിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

11:20 AM Mar 23, 2023 | Deepika.com
ദന്തേവാഡ: ഛത്തീസ്ഗഡിൽ പോലീസും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ദന്തേവാഡയിലെ ബച്ചേലി പോലീസ് സ്റ്റേഷന് സമീപമാണ് സംഭവം.

മാവോയിസ്റ്റുകൾ റെയിൽവേ വികസനം തടയാനെത്തിയതോടെയാണ് ഏറ്റുമുട്ടലുണ്ടായത്. ജെസിബിയും റെയിൽവേ ട്രാക്ക് ഇരട്ടിപ്പിക്കാൻ ഉപയോഗിക്കുന്ന ട്രക്കും നക്സലൈറ്റുകൾ കത്തിച്ചു.

സംഭവശേഷം ഒളിവിൽ പോയ മാവോയിസ്റ്റുകൾക്കായി സുരക്ഷാസേന തെരച്ചിൽ നടത്തുകയാണ്.