കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ കനത്ത ഇടിവുണ്ടായി. ഗ്രാമിന് 80 രൂപയും പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 5,420 രൂപയും പവന് 43,360 രൂപയുമായി.
ചൊവ്വാഴ്ച പവന് 160 രൂപ വർധിച്ച ശേഷമാണ് ഇന്ന് കനത്ത വിലയിടിവ് രേഖപ്പെടുത്തിയത്. മാർച്ച് 18ന് പവന് 44,240 രൂപയിൽ എത്തിയതാണ് ആഭ്യന്തര വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.
സ്വർണ വിലയിൽ കനത്ത ഇടിവ്
07:24 PM Mar 22, 2023 | Deepika.com