മോ​ദി​ വി​രു​ദ്ധ പോ​സ്റ്റ​റു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വം; ഡ​ല്‍​ഹി​യി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍

10:58 AM Mar 22, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​ക്കെ​തി​രെ പോ​സ്റ്റ​റു​ക​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട സം​ഭ​വ​ത്തി​ല്‍ ആ​റ് പേ​ര്‍ അ​റ​സ്റ്റി​ല്‍. ഡ​ല്‍​ഹി​യി​ലെ ചി​ല ഭാ​ഗ​ങ്ങ​ളി​ല്‍ മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​ര്‍​ക്കാ​രി​നെ പു​റ​ത്താ​ക്ക​ണ​മെ​ന്ന് എ​ഴു​തി​യ പോ​സ്റ്റ​റു​ക​ളി​ല്‍ പ​തി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി.

സം​ഭ​വ​ത്തി​ല്‍ ഡ​ല്‍​ഹി​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളാ​യി നൂ​റോ​ളം കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

പ്രി​ന്‍റിം​ഗ് പ്ര​സ് ആ​ക്ട്, സ്വ​ത്ത് ന​ശി​പ്പി​ക്ക​ല്‍ എ​ന്നീ വ​കു​പ്പു​കള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ ദീ​പേ​ന്ദ്ര പ​ഥ​ക് പ​റ​ഞ്ഞു. ആം​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ ഓ​ഫീ​സി​ല്‍​നി​ന്ന് പു​റ​ത്തേ​യ്ക്ക് വ​ന്ന വാ​നി​ല്‍​നി​ന്ന് മോ​ദി വി​രു​ദ്ധ പോ​സ്റ്റ​റു​ക​ള്‍ പി​ടി​ച്ചെ​ടു​ത്തെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.