ഭൂ​ച​ല​നം: ഒ​ൻ​പ​ത് പേർ മരിച്ചു; മു​ന്നൂ​റ് പേ​ർ​ക്ക് പ​രി​ക്ക്

05:59 AM Mar 22, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലും അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലും അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ ഭൂ​ച​ല​ന​ത്തി​ല്‍ ഒ​ന്‍​പ​ത് പേ​ര്‍ മ​രി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലും പാ​ക്കി​സ്ഥാ​നി​ലു​മാ​യാ​ണ് മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

മു​ന്നൂ​റി​ലേ​റെ പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് അ​നു​ഭ​വ​പ്പെ​ട്ട​ത്. അ​ഫ്ഗാ​നി​സ്ഥാ​ന്‍-​ത​ജി​കി​സ്ഥാ​ന്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് ഭൂ​ച​ല​ന​ത്തി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്രം.

അ​തേ​സ​മ​യം, ഡ​ല്‍​ഹി​യി​ലും അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യി. ജ​മ്മു​കാ​ഷ്മീ​ര്‍, ഉ​ത്ത​ര്‍​പ്ര​ദേ​ശ്, പ​ഞ്ചാ​ബ്, ഹ​രി​യാ​ന എ​ന്നി​വി​ട​ങ്ങ​ളി​ലും ഭൂ​ച​ല​ന​മു​ണ്ടാ​യി.

ഏ​താ​നും സെ​ക്ക​ൻ​ഡു​ക​ൾ മാ​ത്രം നീ​ണ്ടു​നി​ന്ന ഭൂ​ക​മ്പ​ത്തെ​ത്തു​ട​ർ​ന്ന് പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി. പാ​ക്കി​സ്ഥാ​ൻ, ചൈ​ന, ക​സ​ഖ്സ്ഥാ​ൻ, കി​ർ​ഗി​സ്ഥാ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലും ഭൂ​ച​ല​നം അ​നു​ഭ​വ​പ്പെ​ട്ടു.