ബെ​യ​ർ​സ്റ്റോ ഐ​പി​എ​ൽ ക​ളി​ക്കാ​നി​ല്ല; പ​ഞ്ചാ​ബ് കിം​ഗ്സി​ന് തി​രി​ച്ച​ടി

02:23 AM Mar 22, 2023 | Deepika.com
മൊ​ഹാ​ലി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് ക്രി​ക്ക​റ്റി​ന്‍റെ പു​തി​യ സീ​സ​ണി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​ന്‍റെ സ്റ്റാ​ര്‍ ഇം​ഗ്ലീ​ഷ് ബാ​റ്റ​ര്‍ ജോ​ണി ബെ​യ​ർ​സ്റ്റോ ക​ളി​ക്കി​ല്ല. പ​രി​ക്കേ​റ്റു വി​ശ്ര​മ​ത്തി​ലു​ള്ള താ​ര​ത്തി​ന് ഐ​പി​എ​ൽ സീ​സ​ൺ ന​ഷ്ട​മാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. പു​തി​യ സീ​സ​ൺ ഈ ​മാ​സം അ​വ​സാ​നം ആ​രം​ഭി​ക്കാ​നി​രി​ക്കെ ബെ​യ​ര്‍‌​സ്റ്റോ​യെ ന​ഷ്ട​പ്പെ​ട്ട​ത് പ​ഞ്ചാ​ബ് കിം​ഗ്സി​ന് ക​ന​ത്ത തി​രി​ച്ച​ടി​യാ​യി.

വ​രാ​നി​രി​ക്കു​ന്ന ആ​ഷ​സ് പ​ര​മ്പ​ര മു​ന്‍​നി​ര്‍​ത്തി ഐ​പി​എ​ല്ലി​ല്‍ തി​ടു​ക്ക​ത്തി​ല്‍ ക​ളി​ക്ക​ണ്ട എ​ന്ന് താ​രം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് ഗാ​ർ​ഡി​യ​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ശ​സ്‌​ത്ര​ക്രി​യ​യ്ക്ക് ശേ​ഷം പ​രി​ക്ക് ഏ​റെ ഭേ​ദ​മാ​യ ബെ​യ​ര്‍‌​സ്റ്റോ പ​രി​ശീ​ല​ന​വും നെ​റ്റ്‌​സ് പ്രാ​ക്‌​ടീ​സ് സെ​ഷ​നും ആ​രം​ഭി​ച്ച​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

2022 സെ​പ്റ്റം​ബ​റി​ല്‍ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഗോ​ള്‍​ഫ് ക​ളി​ക്കു​ന്ന​തി​ന് ഇ​ട​യി​ലാ​ണ് ബെ​യ​ര്‍‌​സ്റ്റോ​യു​ടെ ഇ​ടം​കാ​ലി​ലെ കു​ഴ​യ്ക്ക് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന് ട്വ​ന്‍റി-20 ലോ​ക​ക​പ്പും പാ​ക്കി​സ്ഥാ​ന്‍, ന്യൂ​സി​ല​ന്‍​ഡ് പ​ര്യ​ട​ന​ങ്ങ​ളും ന​ഷ്ട​മാ​യി​രു​ന്നു. ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കി​ല്ലെ​ങ്കി​ലും കൗ​ണ്ടി ക്രി​ക്ക​റ്റി​ല്‍ യോ​ര്‍​ക്ക്‌​ഷൈ​റി​നാ​യി താ​രം ക​ളി​ക്കു​മെ​ന്നും റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.