ഫാ​രി​സി​ന്‍റെ ബി​നാ​മി​യെ​ന്ന് സം​ശ​യം; ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ ഇ​ഡി

11:11 PM Mar 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഡി​സി​സി സെ​ക്ര​ട്ട​റി​യു​ടെ വീ​ട്ടി​ല്‍ ആ​ദാ​യ നി​കു​തി വ​കു​പ്പും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും റെ​യ്ഡ് ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം ഡി​സി​സി സെ​ക്ര​ട്ട​റി നാ​ദി​റ സു​രേ​ഷി​ന്‍റെ വീ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്.

നാ​ദി​റ​യു​ടെ ഭ​ര്‍​ത്താ​വ് സു​രേ​ഷ് ഫാ​രി​സ് അ​ബൂ​ബ​ക്ക​റി​ന്‍റെ ബി​നാ​മി​യാ​ണെ​ന്ന സം​ശ​യ​ത്താ​ലാ​ണ് റെ​യ്ഡ്. വീ​ട്ടി​ല്‍ നി​ന്ന് ചി​ല രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്ത​താ​യും സൂ​ച​ന​ക​ളു​ണ്ട്. തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല​യ്ക്ക് അ​ടു​ത്തു​ള്ള വീ​ട്ടി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. ഉ​ച്ച​യ്ക്ക് ശേ​ഷം തു​ട​ങ്ങി​യ പ​രി​ശോ​ധ​ന രാ​ത്രി 8.30 വ​രെ നീ​ണ്ടു.