കാ​പ്പാ പ്ര​തി ഹീ​രാ​ലാ​ൽ കൊ​ച്ചി​യി​ൽ പി​ടി​യി​ൽ

10:17 PM Mar 21, 2023 | Deepika.com
കൊ​ച്ചി: കാ​പ്പാ ചു​മ​ത്തി കോ​ട്ട​യ​ത്ത് നി​ന്ന് നാ​ടു​ക​ട​ത്തി​യ ക​ടു​വാ​ക്കു​ളം സ്വ​ദേ​ശി ഹീ​രാ​ലാ​ൽ(36) ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ കേ​സി​ൽ എ​റ​ണാ​കു​ള​ത്ത് പി​ടി​യി​ൽ.

തേ​വ​ര​യി​ലു​ള​ള യു​വ​രാ​ജ് ബാ​റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഒ​ഡീ​ഷ സ്വ​ദേ​ശി​യെ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യി മ​ർ​ദി​ച്ച കേ​സി​ലാ​ണ് ഹീ​രാ​ലാ​ൽ പി​ടി​യി​ലാ​യ​ത്. കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ഹീ​രാ​ലാ​ൽ.

പ​രാ​തി​ക്കാ​ര​നെ പ്ര​തി​ക​ൾ ചേ​ർ​ന്ന് കാ​റി​ൽ വ​ച്ചും കോ​ട്ട​യ​ത്തെ ഒ​രു വീ​ട്ടി​ൽ പൂ​ട്ടി​യി​ട്ടും മ​ർ​ദി​ച്ചെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​ക്കാ​ര​നെ വി​ട്ട​യ​യ്ക്ക​ണ​മെ​ങ്കി​ൽ 40 കി​ലോ ക​ഞ്ചാ​വോ ര​ണ്ടു ല​ക്ഷം രൂ​പ​യോ ന​ൽ​ക​ണ​മെ​ന്ന് പ്ര​തി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും പ​രാ​തി​യി​ലു​ണ്ട്.

കേ​സി​ലെ ഒ​ന്നാം പ്ര​തി സോ​ബി​ൻ ബേ​ബി, മൂ​ന്നും നാ​ലും പ്ര​തി​ക​ളാ​യ അ​ഭി​ജി​ത്ത്, സ​ബി​ൻ വ​ർ​ഗീ​സ് എ​ന്നി​വ​രെ കോ​ട്ട​യ​ത്തു​നി​ന്ന് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഹീ​രാ​ലാ​ലി​ന് വേ​ണ്ടി തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യ​തോ​ടെ ഇ​യാ​ൾ കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം​ചെ​യ്തു വ​രി​ക​യാ​ണ്.