ചെന്നൈ: നടൻ രജനികാന്തിന്റെ മകളും സംവിധായികയുമായ ഐശ്വര്യ രജനീകാന്തിന്റെ വീട്ടില്‍ മോഷണം നടത്തിയയാള്‍ പിടിയില്‍. ഐശ്വര്യയുടെ വീട്ടുജോലിക്കാരി ഈശ്വരിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 മുതൽ പല തവണയായി 60 പവൻ ആഭരണങ്ങൾ ഐശ്വര്യയുടെ വീട്ടിൽ നിന്ന് മോഷ്ടിച്ചതായി പ്രതി സമ്മതിച്ചെന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ലക്ഷങ്ങൾ വില വരുന്ന ആഭരണങ്ങൾ നഷ്ടമായതായി ഐശ്വര്യ പോലീസിൽ പരാതി നൽകിയത്.
ഐശ്വര്യ രജനികാന്തിന്റെ വീട്ടിൽ മോഷണം: വീട്ടുജോലിക്കാരി പിടിയില്‍
10:25 PM Mar 21, 2023 | Deepika.com