റിയാദ്: ഇന്ന് മാസപ്പിറവി കാണാത്തതിനാൽ ഗൾഫിൽ വ്യാഴാഴ്ചയായിരിക്കും റംസാൻ വ്രതാരംഭമെന്ന് സൗദി സുപ്രീം കോടതി. ബുധനാഴ്ച ശഅബാൻ മാസത്തിന്റെ അവസാന ദിവസമായിരിക്കും. വിശുദ്ധ മാസം വ്യാഴാഴ്ച മുതൽ ആരംഭിക്കും.
റംസാന് മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. മാസപ്പിറവി ദൃശ്യമായവര്‍ ബന്ധപ്പെട്ട അധികൃതരെ വിവരമറിയിക്കണമെന്നും അഭ്യര്‍ഥിച്ചിരുന്നു.
റംസാൻ വ്രതാരംഭം ഒമാൻ ബുധനാഴ്ച പ്രഖ്യാപിക്കും.
ഗൾഫിൽ റംസാൻ വ്രതാരംഭം വ്യാഴാഴ്ച
09:34 PM Mar 21, 2023 | Deepika.com