തിരുവനന്തപുരം: വിവിധ മേഖലകളിലെ സമഗ്ര സംഭാവനയ്ക്ക് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ സമർപ്പിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ സമ്മാനിച്ചു.
കേരള ജ്യോതി പുരസ്കാരത്തിന് അർഹനായ എം.ടി. വാസുദേവൻ നായർക്ക് വേണ്ടി മകൾ അശ്വതി വി. നായർ പുരസ്കാരം ഏറ്റുവാങ്ങി. ഓംചേരി എൻ.എൻ. പിള്ളയ്ക്കും ടി. മാധവ മേനോനും കേരള പ്രഭ പുരസ്കാരങ്ങൾ സമർപ്പിച്ചു. ഓംചേരിക്ക് വേണ്ടി മകൾ ദീപ്തി ഓംചേരി ഭല്ലയാണ് പുരസ്കാരം ഏറ്റുവാങ്ങിയത്. നടൻ മമ്മൂട്ടിയും കേരള പ്രഭ പുരസ്കാരപ്പട്ടികയിൽ ഇടംനേടിയിരുന്നു.
കേരള ശ്രീ പുരസ്കാരത്തിന് അർഹരായ ഡോ. സത്യഭാമദാസ് ബിജു, ഗോപിനാഥ് മുതുകാട്, കൊച്ചൗസേഫ് ചിറ്റിലപ്പള്ളി, ഡോ. വൈക്കം വിജയലക്ഷ്മി എന്നിവരും ഗവർണറിൽനിന്ന് പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.
പത്മ പുരസ്കാരങ്ങളുടെ മാതൃകയിൽ കേരളം ഏർപ്പെടുത്തിയ പുരസ്കാരങ്ങളുടെ ആദ്യ പതിപ്പാണിത്.
പ്രഥമ കേരള പുരസ്കാരങ്ങൾ സമർപ്പിച്ചു
09:25 PM Mar 21, 2023 | Deepika.com