സ​ർ​ക്കാ​ർ വാ​ർ​ഷി​ക​ത്തി​ന് സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യാ​ൻ യു​ഡി​എ​ഫ്

08:21 PM Mar 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ര​ണ്ടാം വാ​ർ​ഷി​ക ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ സെ​ക്ര​ട്ടേ​റി​യ​റ്റ് വ​ള​യ​ൽ സ​മ​രം ന​ട​ത്താ​ൻ യു​ഡി​എ​ഫ്. ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം, നി​യ​മ​സ​ഭ​യി​ലെ സം​ഘ​ർ​ഷം, സ​ർ​ക്കാ​രി​നെ​തി​രാ​യ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ എ​ന്നി​വ ഉ​ന്ന​യി​ച്ചാ​കും പ്ര​തി​ഷേ​ധം.

മെ​യ് ര​ണ്ടാം വാ​രം സെ​ക്ര​ട്ട​റി​യേ​റ്റ് വ​ള​ഞ്ഞ് സ​മ​രം ന​ട​ത്താ​ന്‍ യു​ഡി​എ​ഫ് യോ​ഗ​മാ​ണ് തീ​രു​മാ​നി​ച്ച​ത്. എ​ല്ലാ മാ​സ​വും യു​ഡി​എ​ഫ് നേതൃയോഗം ചേ​രു​വാ​നും തീ​രു​മാ​നി​ച്ചു. നേ​ര​ത്തെ, മു​ന്ന​ണി യോ​ഗം ചേ​രു​ന്ന​തി​ല്‍ കാ​ല​താ​മ​സം വ​രു​ന്ന​തി​നെ​തി​രെ ആ​ര്‍​എ​സ്പി രം​ഗ​ത്തു​വ​ന്നി​രു​ന്നു.