മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ​ക്ക് പൂ​ട്ടി​ടാ​ൻ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ ആ​ക്സ​സ് ക​ൺ​ട്രോ​ൾ വ​രു​ന്നു

08:21 PM Mar 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പ​ഞ്ചിം​ഗ് സം​വി​ധാ​ന​ത്തി​ലെ പ​ഴു​തു​ക​ൾ മു​ത​ലെ​ടു​ത്ത് മു​ങ്ങു​ന്ന സെ​ക്ര​ട്ടേ​റി​യ​റ്റ് ജീ​വ​ന​ക്കാ​രെ പൂ​ട്ടാ​ൻ ആ​ക്സ​സ് ക​ൺ​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി സ​ർ​ക്കാ​ർ. ഏ​പ്രി​ൽ ഒ​ന്ന് മു​ത​ൽ ആ​ക്സ​സ് ക​ൺ​ട്രോ​ൾ സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്നാ​ണ് പൊ​തു​ഭ​ര​ണ വ​കു​പ്പി​ന്‍റെ അ​റി​യി​പ്പ്.

ര​ണ്ടു മാ​സ​ത്തേ​ക്ക് ഈ ​സം​വി​ധാ​നം പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ്പി​ലാ​ക്കും. സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ എ​ല്ലാ ബ്ലോ​ക്കു​ക​ളി​ലും എ​ല്ലാ ഓ​ഫി​സു​ക​ളി​ലും ഈ ​സം​വി​ധാ​നം വ​രു​ന്ന​തോ​ടെ രാ​വി​ലെ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​വ​ര്‍​ക്ക് ഉ​ച്ച​യൂ​ണി​ന് മാ​ത്ര​മാ​കും പു​റ​ത്തി​റ​ങ്ങാ​ന്‍ സാ​ധി​ക്കു​ക.

ഈ ​സം​വി​ധാ​നം നി​ല​വി​ല്‍ വ​രു​ന്ന​തോ​ടെ ജീ​വ​ന​ക്കാ​ർ 30 മി​നി​റ്റ​ല​ധി​കം പു​റ​ത്ത് പോ​യാ​ല്‍ ആ ​ദി​വ​സം അ​വ​ധി​യാ​യി പ​രി​ഗ​ണി​ക്കും. ആ​ക്സ​സ് ക​ൺ​ട്രോ​ൾ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തും. ഏ​തു സെ​ക്ഷ​നി​ല്‍ ആ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്നു എ​ന്നു സ​ന്ദ​ര്‍​ശ​ക കാ​ര്‍​ഡ് വ​ഴി നി​യ​ന്ത്രി​ക്കും.