ഹി​ന്ദു​ത്വ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന പ​രാ​തി; ക​ന്ന​ഡ ന​ട​ൻ അ​റ​സ്റ്റി​ൽ

06:46 PM Mar 21, 2023 | Deepika.com
ബം​ഗ​ളൂ​രു: ഹി​ന്ദു​ത്വ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ക്കു​ന്ന ട്വീ​റ്റ് കു​റി​ച്ച ക​ന്ന​ഡ ച​ല​ച്ചി​ത്ര താ​രം ചേ​ത​ൻ അ​ഹിം​സ​യെ( ചേ​ത​ൻ കു​മാ​ർ) പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ഹി​ന്ദു​ത്വം എ​ന്ന ആ​ശ​യം നു​ണ​ക​ളു​ടെ മീ​തെ​യാ​ണ് പ​ടു​ത്തു​യ​ർ​ത്തി​യ​ത് എ​ന്ന ട്വീ​റ്റി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. രാ​വ​ണ​വ​ധ​ത്തി​ന് ശേ​ഷം ശ്രീ​രാ​മ​ൻ അ​യോ​ധ്യ​യി​ലേ​ക്ക് മ​ട​ങ്ങി​യ വേ​ള​യി​ലാ​ണ് ഇ​ന്ത്യ സ്ഥാ​പി​ത​മാ​യ​തെ​ന്ന് വി.​ഡി. സ​വ​ർ​ക്ക​റി​ന്‍റെ ആ​ശ​യം തെ​റ്റാ​ണെ​ന്ന് ചേ​ത​ൻ കു​റി​ച്ചു.

ബാ​ബ്റി മ​സ്ജി​ദ് നി​ല​നി​ന്നി​രു​ന്ന സ്ഥ​ല​ത്താ​ണ് ശ്രീ​രാ​മ​ൻ ജ​നി​ച്ച​തെ​ന്ന വാ​ദം ശരിയല്ലെ​ന്നും ടി​പ്പു സു​ൽ​ത്താ​ന്‍റെ കൊ​ല​യാ​ളി​ക​ളാ​ണെ​ന്ന് പ്ര​ച​രി​പ്പി​ക്ക​പ്പെ​ടു​ന്ന പേ​രു​ക​ൾ തെ​റ്റാ​ണെ​ന്നും താ​രം കു​റി​ച്ചി​രു​ന്നു.

ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്കാ​യി നി​ര​ന്ത​രം ശ​ബ്ദി​ക്കു​ന്ന ചേ​ത​നെ ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ലെ ശേ​ഷാ​ദ്രി​പു​രം മേ​ഖ​ല​യി​ൽ നി​ന്ന് ഇ​ന്ന് വൈ​കി​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. വി​വി​ധ വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ സ്പ​ർ​ധ വ​ള​ർ​ത്താ​ൻ ശ്ര​മി​ച്ചു എ​ന്ന കു​റ്റ​മ​ട​ക്കം ചേ​ത​നെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്.