തൃശൂര്‍: കുപ്രസിദ്ധ കുറ്റവാളി റിപ്പര്‍ ജയാനന്ദന് പരോളില്‍ പുറത്തിറങ്ങി. 17 വര്‍ഷത്തെ ജയില്‍വാസത്തിനിടെ ഇതാദ്യമായാണ് ഇയാള്‍ പുറത്തിറങ്ങിയത്.
അഭിഭാഷകയായ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനാണ് പോലീസ് അകമ്പടിയോടെ രണ്ട് ദിവസത്തെ പരോള്‍ അനുവദിച്ചത്. രാവിലെ 9ന് പുറത്തിറങ്ങിയ ജയാനന്ദനെ വൈകുന്നേരം 5ന് ജയിലില്‍ തിരിച്ചെത്തിക്കും. ബുധനാഴ്ച തൃശൂര്‍ വടക്കുനാഥ ക്ഷേത്രത്തില്‍ നടക്കുന്ന വിവാഹത്തിലും പോലീസിനൊപ്പം ജയാനന്ദന് പങ്കെടുക്കും.
24 കേസുകളില്‍ പ്രതിയാണ് ജയാനന്ദന്. സ്ത്രീകളുടെ തലയ്ക്കടിച്ച് വീഴ്ത്തിയശേഷം ആഭരണം കൈക്കലാക്കുകയായിരുന്നു ഇയാളുടെ രീതി.
റിപ്പര്‍ ജയാനന്ദന് പരോളില്‍ പുറത്തിറങ്ങി
01:44 PM Mar 21, 2023 | Deepika.com