കൊച്ചി: ലൈഫ് മിഷന് അഴിമതി കേസില്‍ മുന്‍ സിഇഒ യു.വി. ജോസിനെ വീണ്ടും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യലിനായി ജോസ് ഇഡി ഓഫീസില്‍ ഹാജരായത്.
കഴിഞ്ഞയാഴ്ചയും രണ്ടു തവണയായി ജോസിന്റെ മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു. കേസില്‍ അറസ്റ്റിലായ സന്തോഷ് ഈപ്പനെ തനിക്ക് പരിചയപ്പെടുത്തിയത് ശിവശങ്കറാണെന്നാണ് ജോസ് മൊഴി നൽകിയിരിക്കുന്നത്.
ലൈഫ് മിഷൻ അഴിമതി: യു.വി. ജോസിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു
01:42 PM Mar 21, 2023 | Deepika.com