മും​ബൈ​യി​ല്‍ 70 കോ​ടി​യു​ടെ ഹെ​റോ​യി​ന്‍ പി​ടി​കൂ​ടി; എത്യോപ്യ​ന്‍ പൗരൻ ക​സ്റ്റ​ഡി​യി​ല്‍

03:34 PM Mar 21, 2023 | Deepika.com
മും​ബൈ: മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്ന് വേ​ട്ട. 70 കോ​ടി രൂ​പ വി​ല വ​രു​ന്ന ഹെ​റോ​യി​നാ​ണ് ഡി​ആ​ര്‍​ഐ സം​ഘം പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ​ത്തി​ല്‍ എ​ത്യോ​പ്യ​ന്‍ പൗരനാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍​നി​ന്ന് ല​ഹ​രി മ​രു​ന്ന് വാ​ങ്ങാ​നെ​ത്തി​യ നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ എത്യോ​പ്യ​ന്‍ സ്വ​ദേ​ശി​യു​ടെ ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ള്‍ 9.97 കി​ലോ​ഗ്രാം ഹെ​റോ​യി​ന്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​ക്ക് കൈ​മാ​റാ​നാ​യി എ​ത്തി​ച്ച​താ​ണെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ ഇ​യാ​ള്‍ വെ​ളി​പ്പെ​ടു​ത്തി. തു​ട​ര്‍​ന്ന് നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി​യ​യെും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

നൈ​ജീ​രി​യ​ന്‍ സ്വ​ദേ​ശി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ കൊ​ക്കെ​യ്‌​നും ഹെ​റോ​യി​നും പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രെ ചോ​ദ്യം ചെ​യ്ത് വ​രി​ക​യാ​ണെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.