നിയമസ​ഭാ​സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കി; സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് പി​രി​ഞ്ഞു

11:04 AM Mar 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യി​ലെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധം തു​ട​രു​ന്ന​തി​ടെ സ​ഭാ​സ​മ്മേ​ള​നം വെ​ട്ടി​ച്ചു​രു​ക്കാ​നു​ള്ള പ്ര​മേ​യം സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വ​രും ദി​വ​സ​ങ്ങ​ളി​ലേക്ക് നി​ശ്ച​യി​ച്ചി​രു​ന്ന ധ​നാ​ഭ്യ​ര്‍​ഥ​ന​ക​ള്‍ സ​ഭ ഇ​ന്ന് പ​രി​ഗ​ണി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​മേ​യം സ്പീ​ക്ക​ര്‍ അം​ഗീ​ക​രി​ച്ച​തോ​ടെ ബി​ല്ലു​ക​ള്‍ വേ​ഗം അ​വ​ത​രി​പ്പി​ച്ച്, ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്കി സ​ഭ അ​നി​ശ്ചി​ത​കാ​ല​ത്തേ​യ്ക്ക് പി​രി​ഞ്ഞു.

പ്ര​തി​പ​ക്ഷം സ​മ​രം ക​ടു​പ്പി​ച്ച​തോ​ടെ സ​ഭാ​ന​ട​പ​ടി​ക​ള്‍ സു​ഗ​മ​മാ​യി ന​ട​ക്കാ​ന്‍ സാ​ധ്യ​ത​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ നീ​ക്കം. ഇന്ന് നിയമസഭ ആരംഭിച്ചപ്പോള്‍ മുതല്‍ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയുടെ നടുത്തളത്തില്‍ അനിശ്ചിതകാലത്തേയ്ക്ക് സത്യാഗ്രഹ സമരമാരംഭിച്ചിരുന്നു.

അന്‍വര്‍ സാദത്ത്, ടി.ജെ.വിനോദ്, കുറുക്കോളി മൊയ്ദീന്‍, എ.കെ.എം.അഷ്‌റഫ്, ഉമാ തോമസ് എന്നിവരാണ് സത്യാഗ്രഹമിരുന്നത്. ഇതിനെതിരെ കടുത്ത വിമർശനവുമായി ഭരണപക്ഷ അംഗങ്ങളും രംഗത്തെത്തിയിരുന്നു.

അ​തേ​സ​മ​യം സ്ത്രീ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യം ഇ​ന്നും ഒ​ഴി​വാ​ക്കി. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ശ​സ്ത്ര​ക്രി​യ​യ്‌​ക്കെ​ത്തി​യ യു​വ​തി​ക്ക് നേ​രെ ലൈം​ഗി​ക അ​തി​ക്ര​മം ഉ​ണ്ടാ​യ സം​ഭ​വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ്.