സ​ഭ​യ്ക്കു​ള്ളി​ലെ സ​ത്യാ​ഗ്ര​ഹ​സ​മ​രം: ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് ഭ​ര​ണ​പ​ക്ഷം

10:25 AM Mar 21, 2023 | Deepika.com
തിരുവനന്തപുരം: നി​യ​മ​സ​ഭ​യി​ലെ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ള്‍​ക്കെ​തി​രെ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ല്‍ പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹ​സ​മ​ര​ത്തി​നെ​തി​രെ ഭ​ര​ണ​പ​ക്ഷ അം​ഗ​ങ്ങ​ള്‍.

സ​ഭാ ന​ട​ത്തി​പ്പി​നോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ് പ്ര​തി​പ​ക്ഷം ന​ട​ത്തു​ന്ന​തെ​ന്ന് റ​വ​ന്യൂ​മ​ന്ത്രി കെ.​രാ​ജ​ന്‍ പ​റ​ഞ്ഞു. കേ​ര​ളം പോ​ലു​ള്ള സ​ഭ​യ്ക്ക് ചേ​രാ​ത്ത രീ​തി​യാ​ണി​തെ​ന്നും ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്പീ​ക്ക​റു​ടെ റൂ​ളിം​ഗി​നെ​തി​രാ​യി സ​മ​രം ന​ട​ത്തു​ന്ന പ്ര​തി​പ​ക്ഷം സ​ഭ​യെ അ​വ​ഹേ​ളി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി എം.​ബി.​രാ​ജേ​ഷ് പ​റ​ഞ്ഞു. ച​ട്ട​വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​ത്. പ്ര​തി​പ​ക്ഷ നേ​താ​വാ​ണ് ഇ​തി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന​തെ​ന്നും മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.

പ്ര​തി​പ​ക്ഷ സ​മ​ര​ത്തെ പ​രി​ഹ​സി​ച്ച് മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി​യും രം​ഗ​ത്തെ​ത്തി. ത​ങ്ങ​ളും മു​മ്പ് സ​മ​രം ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തു​പോ​ലൊ​രു സ​മ​രം ഉ​ണ്ടാ​യി​ട്ടി​ല്ല, ഇ​തെ​വി​ടു​ത്തെ സ​മ​ര​മാ​ണെ​ന്നും ശി​വ​ന്‍​കു​ട്ടി ചോ​ദി​ച്ചു.