പ്ര​തി​പ​ക്ഷ​പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ ഇ​ന്നും പു​റ​ത്തു​വി​ടാ​തെ സ​ഭാ ടി​വി

09:54 AM Mar 21, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സ്പീ​ക്ക​ര്‍ റൂ​ളിം​ഗ് ന​ട​ത്തി​യി​ട്ടും നി​യ​മ​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വി​ടാ​തെ സ​ഭാ ടി​വി. പാ​ര്‍​ല​മെ​ന്‍റി​ന് സ​മാ​ന​മാ​യ രീ​തി​യി​ല്‍ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ കൂ​ടി സം​പ്രേ​ക്ഷ​ണം ചെ​യ്യു​മെ​ന്ന് തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്പീ​ക്ക​ര്‍ റൂ​ളിം​ഗ് ന​ട​ത്തി​യ​ത്.

ഇ​ക്കാ​ര്യ​ത്തി​ല്‍ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ പു​തു​ക്കു​മെ​ന്നും സ്പീ​ക്ക​ര്‍ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ഇ​ന്ന് നി​യ​മ​സ​ഭ ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ അ​ഞ്ച് എം​എ​ല്‍​എ​മാ​ര്‍ സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ല്‍ സ​ത്യാ​ഗ്ര​ഹ സ​മ​ര​മാ​രം​ഭി​ച്ചി​ട്ടും പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളൊ​ന്നും സ​ഭാ ടി​വി പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​വ​കാ​ശ​ങ്ങ​ള്‍ ഹ​നി​ക്കാ​ന്‍ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും ക​ഴി​ഞ്ഞ ദി​വ​സം റൂ​ളിം​ഗി​നെ സ്പീ​ക്ക​ര്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.