സെവിയ്യ: ലാ ലിഗയിലെ നിരാശാജനകമായ പ്രകടനത്തെത്തുടർന്ന് മുഖ്യ പരിശീലകൻ ജോർജെ സാംപോളിയെ സെവിയ്യ പുറത്താക്കുന്നു. ലീഗിൽ 28 പോയിന്റുമായി പതിനാലാം സ്ഥാനത്താണ് സെവിയ്യ. റിലഗേഷൻ സോണിൽ നിന്ന് മൂന്നു പോയിന്റ് മാത്രം മുകളിലാണ് സെവിയ്യയുള്ളത്.
യൂറോപ്പ ലീഗ് ക്വാർട്ടർ ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടാനിരിക്കെയാണ് സാംപോളിയെ പുറത്താക്കുന്നത്. സാംപോളിക്ക് പകരം പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ക്ലബ്. ജോസ് മെൻഡിലിബർ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ട്.
ടീമിന്റെ ദയനീയ പ്രകടനം; സെവിയ്യ കോച്ചിനെ പുറത്താക്കുന്നു
06:12 AM Mar 21, 2023 | Deepika.com