ആ​ഫ്രി​ക്ക​യി​ൽ അ​ൽ ഖ്വെ​യ്ദ അ​നുകൂ​ലികൾ ത​ട​വി​ലാക്കിയ രണ്ട് പേർ മോ​ചി​ത​രാ​യി

02:17 AM Mar 21, 2023 | Deepika.com
നി​യാ​മെ: ആ​ഫ്രി​ക്ക​ൻ ഭൂ​ഖ​ണ്ഡ​ത്തി​ലെ സ​ഹേ​ൽ മേ​ഖ​ല​യി​ൽ വ​ച്ച് അ​ൽ ഖ്വെ​യ്ദ അ​നുകു​ല സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്ത് ന​സ​ർ അ​ൽ ഇ​സ്ലാം മു​സ്ലി​മി​ന്‍റെ(​ജെ​എ​ൻ​ഐ​എം) പി​ടി​യി​ല​ക​പ്പെ​ട്ട ഫ്ര​ഞ്ച് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും അ​മേ​രി​ക്ക​ൻ സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​യും മോ​ചി​ത​രാ​യി.

ലി​ബ​റേ​ഷ​ൻ ആ​ൻ​ഡ് ലെ ​പോ​യ്ന്‍റ് പ​ത്ര​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട​റാ​യ ഒ​ളി​വ​ർ ദു​ബോ, യു​എ​സ് മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ക​യാ​യ ജെ​ഫ്രി വു​ഡ്കെ എ​ന്നി​വ​രാ​ണ് മോ​ചി​ത​രാ​യ​ത്. ഇ​രു​വ​രും നൈ​ജ​ർ ത​ല​സ്ഥാ​ന​മാ​യ നി​യാ​മെ​യി​ലെ സു​ര​ക്ഷി​ത കേ​ന്ദ്ര​ത്തി​ലെ​ത്തി.

യു​എ​സ് സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ബ്ലി​ങ്ക​ൻ നൈ​ജ​റി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​തി​ന് ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് ഇ​രു​വ​രും മോ​ചി​ത​രാ​യ​ത്. 2021-ൽ ​മാ​ലി​യി​ൽ നി​ന്ന് കാ​ണാ​താ​യ ദു​ബോ​യും 2016-ൽ ​നൈ​ജ​റി​ൽ വ​ച്ച് ത​ട്ടി​ക്കൊ​ണ്ട് പോ​ക​പ്പെ​ട്ട വു​ഡ്കെ​യും ഇ​ത്ര​യും നാ​ൾ എ​വി​ടെ​യാ​യി​രു​ന്നു​വെ​ന്ന​തി​ൽ ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ല​ഭ്യ​മാ​യി​ട്ടി​ല്ല.