കൂ​ട​ത്താ​യി കേ​സ്: ര​ഹ​സ്യ വി​ചാ​ര​ണ​യ്ക്കെ​തി​രാ​യ ഹ​ര്‍​ജി ത​ള്ളി

12:32 AM Mar 21, 2023 | Deepika.com
കൊ​ച്ചി: കൂ​ട​ത്താ​യി കേ​സി​ല്‍ ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ത്തു​ന്ന​തി​നെ​തി​രെ മു​ഖ്യ​പ്ര​തി ജോ​ളി ജോ​സ​ഫ് ന​ല്‍​കി​യ ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ഭ​ര്‍​ത്താ​വി​നെ​യും ബ​ന്ധു​ക്ക​ളെ​യു​മ​ട​ക്കം അ​ഞ്ച് പേ​രെ ജോ​ളി വി​ഷം ന​ല്‍​കി കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ല്‍ ര​ഹ​സ്യ​വി​ചാ​ര​ണ ന​ട​ത്താ​ന്‍ കോ​ട​തി തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ​തി​രെ ന​ല്‍​കി​യ ഹ​ര്‍​ജി സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ജോ​ളി​യു​ടെ അ​ഭി​ഭാ​ഷ​ക​ന്‍ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

തു​റ​ന്ന കോ​ട​തി​യി​ലെ വി​ചാ​ര​ണ പ്ര​തി​ക്കോ സാ​ക്ഷി​ക​ള്‍​ക്കോ ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് വ​ന്നാ​ലോ മ​റ്റേ​തെ​ങ്കി​ലും കാ​ര​ണ​ങ്ങ​ള്‍ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടാ​ലോ ജ​ഡ്ജി​ക്ക് ര​ഹ​സ്യ വി​ചാ​ര​ണ ന​ട​ത്താ​മെ​ന്ന് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് വ്യ​ക്ത​മാ​ക്കി.

കോ​ട​തി​യി​ലെ​ത്തു​ന്ന വേ​ള​യി​ൽ മാ​ധ്യ​മ​ങ്ങ​ള്‍ ത​ന്നെ പി​ന്തു​ട​രു​ക​യാ​ണെ​ന്നും നി​ര​വ​ധി കാ​ര്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്കു​ക​യാ​ണെ​ന്നും ജോ​ളി സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്ന​താ​യി സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി ര​ഹ​സ്യ​വി​ചാ​ര​ണ​യ്ക്കെ​തി​രാ​യ ഹ​ർ​ജി ത​ള്ളി​യ​ത്.