മു​ല്ല​പ്പെ​രി​യാ​ർ സു​ര​ക്ഷി​തം; കേ​ന്ദ്ര ജ​ല​ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട​സ​മി​തി​യും സു​പ്രീം​കോ​ട​തി​യി​ൽ

05:42 PM Mar 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ തൃ​പ്തി​ക​ര​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​നും മേ​ൽ​നോ​ട്ട സ​മി​തി​യും. സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

2022 മേ​യ് ഒ​ൻ​പ​തി​നാ​ണ് മേ​ൽ​നോ​ട്ട സ​മി​തി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് സ​ന്ദ​ർ​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ് നാ​ടി​ന്‍റെ​യും സാ​ങ്കേ​തി​ക അം​ഗ​ങ്ങ​ളും ഈ ​പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​ണ​ക്കെ​ട്ടി​ന് കാ​ര്യ​മാ​യ എ​ന്തെ​ങ്കി​ലും പ്ര​ശ്നം ഉ​ണ്ടെ​ന്ന് മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ ശ്ര​ദ്ധ​യി​ൽ ആ​രും പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും സു​പ്രീം കോ​ട​തി​യി​ൽ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

മാ​ർ​ച്ച് 27-ന് ​മേ​ൽ​നോ​ട്ട സ​മി​തി അ​ണ​കെ​ട്ട് സ​ന്ദ​ർ​ശി​ക്കും. 28-ന് ​മേ​ൽ​നോ​ട്ട സ​മി​തി​യു​ടെ യോ​ഗം ചേ​രു​മെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.