താ​മ​ര​യും മ​ത​ചി​ഹ്നം; മു​സ്ലിം ലീ​ഗ് സു​പ്രീം കോ​ട​തി​യി​ൽ

05:31 PM Mar 20, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: മ​ത​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ഹ്ന​മോ പേ​രോ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ർ​ട്ടി​ക​ളു​ടെ ര​ജി​സ്‌​ട്രേ​ഷ​ൻ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ബി​ജെ​പി​ക്കെ​തി​രെ മു​സ്ലിം ലീ​ഗ്. ബി​ജെ​പി ഉ​പ​യോ​ഗി​ക്കു​ന്ന താ​മ​ര ചി​ഹ്നം ഹി​ന്ദു മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന് മു​സ്‌​ലിം ലീ​ഗ് വാ​ദി​ച്ചു.

താ​മ​ര ഹി​ന്ദു, ബു​ദ്ധ മ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ഹ്ന​മാ​ണെ​ന്നും ബി​ജെ​പി​യെ​യും കേ​സി​ൽ ക​ക്ഷി ചേ​ർ​ക്ക​ണ​മെ​ന്നും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ശി​വ​സേ​ന​യും ശി​രോ​മ​ണി അ​കാ​ലി​ദ​ളും ഉ​ള്‍​പ്പെ​ടെ 27 രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ളെ​ക്കൂ​ടി കേ​സി​ല്‍ ക​ക്ഷി ചേ​ര്‍​ക്ക​ണ​മെ​ന്നും ലീ​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​ത് സു​പ്രീം കോ​ട​തി മേ​യി​ലേ​ക്ക് മാ​റ്റി.