കാര്യോപദേശക സമിതി യോഗത്തിൽ പ്രതിപക്ഷം പങ്കെടുക്കില്ല

11:38 AM Mar 20, 2023 | Deepika.com
തിരുവനന്തപുരം: ഇന്ന് രാവിലെ ചേരുന്ന കാര്യോപദേശക സമിതി യോഗത്തിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം അറിയിച്ചു. ഇതോടെ സമവായ ചർച്ചയ്ക്കുള്ള വഴിയും അടഞ്ഞു.

ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകാത്തതിനാലാണ് യോഗത്തിൽ പങ്കെടുക്കാത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ മാധ്യമങ്ങളെ അറിയിച്ചു.