തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ടു​റോ​ഡി​ല്‍ സ്ത്രീ​ക്കു നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; പോ​ലീ​സി​ന് വീ​ഴ്ച​യെ​ന്ന് പ​രാ​തി

11:36 AM Mar 20, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ത​ല​സ്ഥാ​ന​ത്ത് ന​ടു​റോ​ഡി​ല്‍ വീ​ണ്ടും സ്ത്രീ​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം. 49കാ​രി​യാ​ണ് അ​തി​ക്ര​മ​ത്തി​നി​ര​യാ​യ​ത്.

വ​ഞ്ചി​യൂ​ര്‍ മൂ​ല​വി​ളാ​കം ജം​ഗ്ഷ​നി​ല്‍ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച രാ​ത്രി 11 ഓ​ടെയാ​ണ് സം​ഭ​വം. സമീപത്ത്
താ​മ​സി​ക്കു​ന്ന പ​രാ​തി​ക്കാ​രി മ​രു​ന്നു​വാ​ങ്ങാ​നാ​യി ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ല്‍ പു​റ​ത്തു​പോ​യി മ​ട​ങ്ങ​വേ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

മൂ​ല​വി​ളാ​കം ജം​ഗ്ഷ​നി​ല്‍ വ​ച്ച് അ​ജ്ഞാ​ത​നാ​യ ഒ​രാ​ള്‍ ഇ​വ​രെ പി​ന്തു​ട​ര്‍​ന്നു. വീ​ട്ടി​ലേ​യ്ക്കു​ള്ള വ​ഴി​യി​ലേ​ക്ക് ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ വ​ണ്ടി ത​ട​ഞ്ഞു​നി​ര്‍​ത്തി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ടി​ലെ​ത്തി വി​വ​രം പ​റ​ഞ്ഞ​പ്പോ​ള്‍ ഇ​വ​രു​ടെ മ​ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ വി​ളി​ച്ച് വി​വ​രം അ​റി​യി​ച്ചു. എ​ന്നാ​ല്‍ മേ​ല്‍​വി​ലാ​സം ചോ​ദി​ച്ച​ത​ല്ലാ​തെ മ​റ്റൊ​രു ന​ട​പ​ടി​യും പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി​ല്ല. പി​ന്നീ​ട് ഇ​വ​ര്‍ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി ചി​കി​ത്സ തേ​ടി.

ഒ​രു​മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ് തി​രി​ച്ചു​വി​ളി​ച്ച പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്‌​റ്റേ​ഷ​നി​ലെ​ത്തി മൊ​ഴി ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. പ​രാ​തി​ക്കാ​രി ക​മ്മീ​ഷ​ണ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​തി​ന് ശേ​ഷം മാ​ത്ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​തെ​ന്നും പ​രാ​തി​യു​ണ്ട്.