ഇ​ടു​ക്കി​യി​ൽ സ്വ​കാ​ര്യ വ്യ​ക്തി​ക​ൾ കൈ​യേ​റി​യ ഭൂ​മി റ​വ​ന്യു വ​കു​പ്പ് ഒ​ഴി​പ്പി​ച്ചു

02:15 AM Mar 20, 2023 | Deepika.com
രാ​ജ​കു​മാ​രി: ഇടുക്കി ചി​ന്ന​ക്ക​നാ​ലി​ലെ കൈ​യേ​റ്റം പൂ​ര്‍​ണ​മാ​യി ഒ​ഴി​പ്പി​ച്ച് റ​വ​ന്യു വ​കു​പ്പ്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ​ കൈ​യേ​റി​ പാ​ട്ട​ത്തി​ന് ന​ൽ​കി​യി​രുന്ന 13 ഏ​ക്ക​ർ ഭൂമി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു. ആ​ദി​വാ​സി പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ട്ട ഭൂമിയാണിത്.

എ​ല്‍​സി മ​ത്താ​യി കൂ​നം​മാ​ക്ക​ല്‍, പി. ​ജ​യ​പാ​ൽ എ​ന്നി​വ​ര്‍ കൈ​യേ​റി കൈ​വ​ശ​പ്പെ​ടു​ത്തി​യ ചി​ന്ന​ക്ക​നാ​ല്‍ താ​വ​ളം ബ്ലോ​ക്ക് ന​മ്പ​ര്‍ എ​ട്ടി​ലെ റീ ​സ​ര്‍​വേ ന​മ്പ​ര്‍ 178-ല്‍ ​ഉ​ള്‍​പ്പെ​ട്ട പ​തി​മൂ​ന്ന് ഏ​ക്ക​റോ​ളം ഭൂ​മി​യാ​ണ് ഒ​ഴി​പ്പി​ച്ച് റ​വ​ന്യു​വ​കു​പ്പ് ബോ​ർ​ഡ് സ്ഥാ​പി​ച്ച​ത്.

മു​മ്പ് ന​ട​പ​ടി​യു​മാ​യെ​ത്തി​യ റ​വ​ന്യു വ​കു​പ്പി​നെ​തി​രേ കൈ​യേ​റ്റ​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ വ്യ​ക്ത​മാ​യ തെ​ളി​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ സ്ഥ​ലം റ​വ​ന്യു ഭൂ​മി​യാ​ണെ​ന്നും ആ​ദി​വാ​സി​ക​ള്‍​ക്കു വി​ത​ര​ണ​ത്തി​നാ​യി മാ​റ്റി​യി​ട്ടി​രി​ക്കു​ന്ന​താ​ണെ​ന്നും തെ​ളി​യി​ക്ക​പ്പെ​ട്ടു.