വീണ്ടും മിസൈൽ പരീക്ഷണം നടത്തി ഉത്തര കൊറിയ

01:24 AM Mar 20, 2023 | Deepika.com
പ്യോം​ഗ്‌​യാം​ഗ്: ജ​പ്പാ​ൻ - യു​എ​സ് സം​യു​ക്ത സൈ​നി​ക പ​രി​ശീ​ല​ന​ത്തി​ന് മ​റു​പ​ടി ന​ൽ​കാ​നാ​യി മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി ഉ​ത്ത​ര കൊ​റി​യ. ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് കൊ​റി​യ​ൻ ക​ട​ലി​ടു​ക്കി​ലേ​ക്ക് ഉ​ത്ത​ര കൊ​റി​യ ഹ്ര​സ്വ​ദൂ​ര ബാ​ലി​സ്റ്റി​ക് മി​സൈ​ൽ വി​ക്ഷേ​പി​ച്ച​ത്.

ഉ​ത്ത​ര കൊ​റി​യ​യു​ടെ പ​ശ്ചി​മ തീ​ര​ത്തു​ള്ള ഡോം​ഗ്ചാം​ഗ് റി ​വി​ക്ഷേ​പ​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​ണ് മി​സൈ​ൽ തൊ​ടു​ത്ത​ത്. 50 കി​ലോ​മീ​റ്റ​ർ വ​രെ ഉ​യ​രം കൈ​വ​രി​ച്ച മി​സൈ​ൽ, 800 കി​ലോ​മീ​റ്റ​ർ ദൂ​രം സ​ഞ്ച​രി​ച്ചാ​ണ് ല​ക്ഷ്യ​ത്തി​ലെ​ത്തി​യ​ത്.

സം​യു​ക്ത വ്യോ​മ​സേ​ന പ​രി​ശീ​ല​ന​ത്തി​നാ​യി യു​എ​സ് ബോം​ബ​ർ വി​മാ​നം കൊ​റി​യ​ൻ ആ​കാ​ശ​ത്തേ​ക്ക് പ​റ​ന്നു​യ​രു​ന്ന​തി​ന് ഏ​താ​നും മി​നി​റ്റു​ക​ൾ​ക്ക് മു​മ്പാ​ണ് കൊ​റി​യ മി​സൈ​ൽ പ​രീ​ക്ഷ​ണം ന​ട​ത്തി​യ​ത്.