വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ച്ചി​ല്ല: ക​ർ​ഷ​ക​ർ വീ​ണ്ടും സ​മ​ര​ത്തി​ൽ

11:53 PM Mar 19, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​രം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ൽ​കി​യ വാ​ഗ്ദാ​ന​ങ്ങ​ൾ പാ​ലി​ക്കാ​ത്ത​തി​ൽ ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ഉ​റ​പ്പാ​ക്കു​ന്ന​ത് ഉ​ൾ​പെ​ടെ ക​ർ​ഷ​ക​ർ മു​ന്നോ​ട്ടുവ​ച്ച എ​ട്ടി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നു പോ​ലും കേ​ന്ദ്ര​സ​ർ​ക്കാ​ർ പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി ഡ​ൽ​ഹി​യി​ലെ രാം​ലീ​ല മൈ​താ​നി​യി​ൽ ക​ർ​ഷ​ക​ർ തിങ്കളാഴ്ച പ്ര​തി​ഷേ​ധി​ക്കും.

വി​വാ​ദ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പെ​ട്ട് ഡ​ൽ​ഹി ന​ഗ​രാ​തി​ർ​ത്തി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തി​യ സ​മ​രം 2021 ഡി​സം​ബ​ർ ഒ​ൻ​പ​തി​നാ​ണ് അ​വ​സാ​നി​ച്ച​ത്. കാ​ർ​ഷി​കോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് മി​നി​മം താ​ങ്ങു​വി​ല ന​ൽ​കു​ക, ക​ർ​ഷ​ക​ർ​ക്ക് എ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള ക്രി​മി​നി​ൽ കേ​സു​ക​ൾ പി​ൻ​വ​ലി​ക്കു​ക, ല​ഘിം​പൂ​ർ ഖേ​രി​യി​ൽ ക​ർ​ഷ​ക​രെ വാ​ഹ​ന​മി​ടി​ച്ചു കൊ​ല​പെ​ടു​ത്തി​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ശി​ഷ് മി​ശ്ര​യു​ടെ പി​താ​വും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി​യു​മാ​യ അ​ജ​യ് മി​ശ്ര​യെ പു​റ​ത്താ​ക്കു​ക തു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ എ​ട്ടി​ന ആ​വ​ശ്യ​ങ്ങ​ളി​ൽ ഒ​ന്നു പോ​ലും പാ​ലി​ച്ചി​ല്ലെ​ന്ന് ചൂ​ണ്ടിക്കാ​ട്ടി​യാ​ണ് മൂ​ന്ന് വ​ർ​ഷ​ത്തി​ന് ശേ​ഷം ക​ർ​ഷ​ക​ർ വീ​ണ്ടും പ്ര​തി​ഷേ​ധ​ത്തി​ന് ഇ​റ​ങ്ങു​ന്ന​ത്.

സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ച് 20ന് ​രാ​വി​ലെ പ​ത്ത് മു​ത​ൽ വൈ​കി​ട്ട് 3.30 വ​രെ രാം​ലീ​ല മൈ​താ​നി​യി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ർ​ഷ​ക​ർ മ​ഹാ​പ​ഞ്ചാ​യ​ത്ത് ന​ട​ത്തും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഓ​ൾ ഇ​ന്ത്യ കി​സാ​ൻ മ​സ്ദൂ​ർ സ​ഭ​യി​ലെ (എ​ഐ​ക​ഐം​എ​സ്) അം​ഗ​ങ്ങ​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കും.