തിരുവനന്തപുരം: നിയമസഭയിലെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളിൽ അനുകൂല നിലപാടുണ്ടായാൽ സഹകരിക്കും. പൂച്ചക്കുട്ടികളെപ്പോലെ നിയമസഭയിൽ ഇരിക്കാൻ പ്രതിപക്ഷം തയാറല്ലെന്നും സതീശൻ പറഞ്ഞു.
നിയമസഭ സമാധാനപരമായി ചേരണമെന്നാണ് പ്രതിപക്ഷത്തിന്റെ ആഗ്രഹം. നിയമസഭാ പ്രവര്‍ത്തനത്തിന്റെ മനോഹരമായ ഭാഗം കൂടിയാണ് അടിയന്തപ്രമേയ ചര്‍ച്ച. അത് നഷ്ടപ്പെടുത്താന്‍ അനുവദിക്കില്ല. വിഷയത്തിൽ തിങ്കളാഴ്ച യുഡിഎഫ് പാർലമെന്ററി പാർട്ടിയോഗത്തിൽ തുടർതീരുമാനമെടുക്കും.
നിയമസഭയിലെ പ്രശ്നങ്ങളിൽ വിട്ടുവീഴ്ചയില്ല: പ്രതിപക്ഷ നേതാവ്
10:47 PM Mar 19, 2023 | Deepika.com