അട്ടപ്പാടിയിൽ 150 കിലോ മാനിറച്ചിയുമായി യുവാവ് പിടിയിൽ

03:45 PM Mar 19, 2023 | Deepika.com
പാലക്കാട്: അട്ടപ്പാടി വയലൂരിൽ 150 കിലോ മാനിറച്ചിയുമായി ഒരാളെ വനം വകുപ്പ് പിടികൂടി. കള്ളമല സ്വദേശി റെജിയെയാണ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന നാല് പേർ ഓടി രക്ഷപ്പെട്ടു.

വനം വകുപ്പ് പെട്രോളിംഗ് നടത്തുന്നതിനിടെ കാട്ടിൽ നിന്ന് വെടിയൊച്ച കേൾക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് അഞ്ചംഗ സംഘത്തെ കണ്ടെത്തിയത്.