ലീ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​മ വി​രു​ദ്ധം; കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന് കെ.​എ​സ്.​ഹം​സ

02:27 PM Mar 19, 2023 | Deepika.com
കോ​ഴി​ക്കോ​ട്: മു​സ്‌​ലിം ലീ​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ള്‍ നി​യ​മ വി​രു​ദ്ധ​മാ​യാ​ണ് ന​ട​ത്തി​യ​തെ​ന്ന് ആ​രോ​പ​ണ​വു​മാ​യി പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​എ​സ്.​ഹം​സ. മൂ​ന്ന് ഇ​ന്‍​ജ​ക്ഷ​ന്‍ ഓ​ര്‍​ഡ​ര്‍ നി​ല​നി​ൽ​ക്കേ തെ​ര​ഞ്ഞെ​ടു​പ്പ് കൗ​ൺ​സി​ൽ യോ​ഗം ചേ​ര്‍​ന്ന​ത് കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും ഹം​സ പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ നി​യ​വ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വ​ളി​ക്കു​ക​യാ​ണ്‌ ലീ​ഗ്‌ ചെ​യ്‌​ത​ത്‌. ഇ​ത് ചൂ​ണ്ടി​ക്കാ​ട്ടി കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

മു​സ്‌​ലിം ലീ​ഗ് മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഹം​സ​യെ ശ​നി​യാ​ഴ്ച പാ​ർ​ട്ടി​യി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യി​രു​ന്നു. അ​ച്ച​ട​ക്ക സ​മി​തി​യു​ടെ ശു​പാ​ർ​ശ​യി​ൽ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ സാ​ദി​ഖ​ലി ത​ങ്ങ​ളാ​ണ് ന​ട​പ​ടി​യെ​ടു​ത്ത​ത്.