തമിഴ്നാട്ടിൽ കാർ ലോറിയുമായി കൂട്ടിയിടിച്ച് ആറുപേർ മരിച്ചു

10:28 AM Mar 19, 2023 | Deepika.com
ചെന്നൈ: തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ വാഹനാപകടത്തിൽ ആറുപേർ മരിച്ചു. ട്രിച്ചി- നാമക്കൽ റോഡിൽ തിരുവാശിക്ക് സമീപമാണ് അപകടമുണ്ടായത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം.

സേലത്ത് നിന്ന് കുംഭകോണത്തേക്ക് പോയ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കുകളോടെ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.