ഇ​ക്വ​ഡോ​റി​ലെ ഭൂ​ച​ല​നം; മരണസംഖ്യ 13 ആയി

07:28 AM Mar 19, 2023 | Deepika.com
ക്വി​റ്റോ: ഇ​ക്വ​ഡോ​റി​ലു​ണ്ടാ​യ ഭൂ​ച​ല​ന​ത്തി​ല്‍ മരിച്ചവരുടെ എണ്ണം 13 ആയി. റി​ക്ട​ര്‍ സ്‌​കെ​യി​ലി​ല്‍ 6.8 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഇ​ക്വ​ഡോ​റി​ലു​ണ്ടാ​യ​ത്.

നി​ര​വ​ധി​യാ​ളു​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ര്‍ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ദ​ക്ഷി​ണ​മേ​ഖ​ല​യി​ലു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന്‍റെ പ്ര​ക​മ്പ​നം തീ​ര​മേ​ഖ​ല​യി​ലും വ​ട​ക്ക​ൻ പെ​റു​വി​ലു​മു​ണ്ടാ​യി.