അ​ട്ട​പ്പാ​ടി മ​ധു കൊ​ല​ക്കേ​സ്: വി​ധി പ്ര​സ്താ​വി​ക്കു​ന്ന തീ​യ​തി ശ​നി​യാ​ഴ്ച പ്ര​ഖ്യാ​പി​ച്ചേ​ക്കും

12:03 PM Mar 18, 2023 | Deepika.com
പാ​ല​ക്കാ​ട്: ആ​ദി​വാ​സി യു​വാ​വ് മ​ധു​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വി​ധി പ്ര​സ്താ​വം എ​ന്നു​ണ്ടാ​കു​മെ​ന്ന് കോ​ട​തി ഇ​ന്ന് അ​റി​യി​ച്ചേ​ക്കും. മ​ണ്ണാ​ര്‍​ക്കാ​ട് എ​സ്‌സി -എ​സ്ടി കോ​ട​തി​യാ​ണ് വി​ധി പ​റ​യു​ക.

2018 ഫെ​ബ്രു​വ​രി 22നാ​ണ് മ​ധു ആ​ള്‍​ക്കൂ​ട്ട മ​ര്‍​ദ​ന​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട​ത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ന് ശേ​ഷ​മാ​ണ് കേ​സി​ന്‍റെ വാ​ദം പൂ​ര്‍​ത്തി​യാ​യ​ത്.

കേ​സി​ല്‍ 127 സാ​ക്ഷി​ക​ളി​ല്‍ 24 പേ​ര്‍ കൂ​റു​മാ​റി​യി​രു​ന്നു. സാ​ക്ഷി​യുടെ കണ്ണ് പരിശോധന ഉൾപ്പെടെ നി​ര​വ​ധി നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കും കോ​ട​തി വേ​ദി​യാ​യി. ത​ങ്ങ​ള്‍​ക്ക് നീ​തി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് മ​ധു​വിന്‍റെ അ​മ്മ മ​ല്ലി​യും സ​ഹോ​ദ​രി സ​ര​സു​വും.