തിരുവനന്തപുരം: കനത്ത ചൂടിൽ വലഞ്ഞ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കഴിഞ്ഞ ദിവസം വേനൽ മഴ ആശ്വാസമായി. പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നല്ല മഴ ലഭിച്ചു.
ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ വ്യാപക മഴ ലഭിച്ചു. ഇടുക്കിയിലെ കോവിൽക്കടവ്, മൂന്നാർ, പീരുമേട്, ഉടുമ്പന്നൂർ, പെരിഞ്ഞംകുട്ടി, വട്ടവട എന്നിവടങ്ങളിലും പത്തനംതിട്ട ജില്ലയിലെ ളാഹ, റാന്നി, സീതത്തോട്, വെൺകുറിഞ്ഞി എന്നിവടങ്ങിലുമാണ് ശക്തമായ മഴ പെയ്തത്.
വേനൽ മഴയ്ക്ക് പിന്നാലെ സംസ്ഥാനത്തെ താപനിലയിലും കാര്യമായ കുറവുണ്ടായി. വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വേനൽ മഴ തുടരും; ചൂടിന് നേരിയ ശമനം
03:34 PM Mar 17, 2023 | Deepika.com