ഗാ​ന്ധി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചു; മോ​ദി​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന നോ​ട്ടീ​സു​മാ​യി കോ​ണ്‍​ഗ്ര​സ്

03:07 PM Mar 17, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​സ​ഭ​യി​ല്‍ ഗാ​ന്ധി കു​ടും​ബ​ത്തെ അ​പ​മാ​നി​ച്ചെ​ന്ന് ആ​രോ​പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രേ അ​വ​കാ​ശ​ലം​ഘ​ന​ത്തി​ന് നോ​ട്ടീ​സ് ന​ല്‍​കി കോ​ണ്‍​ഗ്ര​സ്. ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്റു​വി​ന്‍റെ പി​ൻ​മു​റ​ക്കാ​ർ എ​ന്തു​കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഒ​പ്പം ചേ​ർ​ക്കു​ന്നി​ല്ലെ​ന്ന പ​രാ​മ​ർ​ശ​ത്തി​ലാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ അ​വ​കാ​ശ ലം​ഘ​ന​ത്തി​ന് കോ​ൺ​ഗ്ര​സ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

മോ​ദി​യു​ടെ പ​രാ​മ​ർ​ശം സോ​ണിയ ഗാന്ധി​യെ​യും രാ​ഹു​ൽ ഗാന്ധിയെയും ​അ​പ​മാ​നി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് എ​ന്ന് നോ​ട്ടീ​സിൽ പറയുന്നു. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യാ​ണ് നോ​ട്ടീ​സ് ന​ൽ​കി‌​യ​ത്.

ഫെബ്രുവരി ആ​ദ്യ​വാ​രം ന​ട​ന്ന രാ​ജ്യ​സ​ഭാ സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മോ​ദി​യു​ടെ പ​രാ​മ​ർ​ശം. ഗാ​ന്ധി കു​ടും​ബം എ​ന്തു​കൊ​ണ്ടാ​ണ് സ​ർ നെ​യി​മാ​യി നെ​ഹ്റു​വി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കാ​ത്ത​തെ​ന്നും ​നെ​ഹ്റു​വി​ന്‍റെ പി​ൻ​മു​റ​ക്കാ​ർക്ക് അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ എ​ന്താ​ണ് നാ​ണ​ക്കേ​ടെ​ന്നു​മാ​യി​രു​ന്നു മോ​ദി ചോ​ദി​ച്ച​ത്.