മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ ട്രക്കിലിടിച്ച് മൂന്നുപേര്‍ മരിച്ചു. ഉര്‍സെ ഗ്രാമത്തില്‍ മുംബൈ-പൂനെ എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്.
പൂനെയില്‍ നിന്നും മുംബൈയിലേക്ക് പോയ കാറാണ് വഴി സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിന്റെ പുറകില്‍ ഇടിച്ചുകയറിയത്. മരിച്ചവരെല്ലാവരും കാര്‍ യാത്രികരാണ്.
മൂന്നുപേരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു. അപകടത്തെ തുടര്‍ന്ന് മേഖലയില്‍ ഗതാഗത തടസമുണ്ടായി.
കാർ ട്രക്കിലിടിച്ചു കയറി മൂന്നു പേർ മരിച്ചു
03:30 PM Mar 17, 2023 | Deepika.com