നടപടിയില്ലെന്ന് ആരോപണം; കെ.കെ.രമയുടെ പരാതി മ്യൂസിയം പോലീസിന് കൈമാറി ഡിജിപി

11:58 AM Mar 17, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഭ​ര​ണ​ക​ക്ഷി എം​എ​ല്‍​എ​മാ​ർ മ​ർ​ദി​ച്ചെ​ന്ന കെ.​കെ.​ര​മ എം​എ​ൽ​എ​യു​ടെ പ​രാ​തി മ്യൂ​സി​യം പോ​ലീ​സി​ന് കൈ​മാ​റി ഡി​ജി​പി. ഡി​ജി​പി​ക്കാ​യി​രു​ന്നു കെ.​കെ.​ര​മ പ​രാ​തി ന​ൽ​കി​യ​ത്.

പ​രാ​തി ന​ല്‍​കി ര​ണ്ടു​ദി​വ​സ​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. ര​മ​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ത്താ​ൽ ഭ​ര​ണ​പ​ക്ഷ എം​എ​ൽ​എ​മാ​ർ​ക്കെ​തി​രേ ജാ​മ്യ​മി​ല്ലാ കു​റ്റം ചു​മ​ത്തേ​ണ്ടി വ​രു​മെ​ന്നും ഇ​തൊ​ഴി​വാ​ക്കാ​നാ​ണ് പ​രാ​തി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കാ​ത്ത​തെ​ന്നു​മാ​യി​രു​ന്നു പ്ര​തി​പ​ക്ഷ ആ​രോ​പ​ണം.

ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ഡി​ജി​പി​യു​ടെ ന​ട​പ​ടി.