ജയ്പുർ: കുപ്രസിദ്ധ ഗുണ്ടാതലവന്‍ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തിലെ മൂന്നുപേര്‍ രാജസ്ഥാനില്‍ പിടിയില്‍. ഗംഗാനഗറില്‍ വച്ച് പോലീസുമായുണ്ടായ ഏറ്റുമുട്ടലിലാണ് ഇവരെ പിടികൂടിയത്.
വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിനിടെയാണ് ഇവരെ പിടികൂടിയത്. പണം ആവശ്യപ്പെട്ട് ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയി വ്യവസായിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. തുടർന്ന് ഗുണ്ടാസംഘത്തിലുള്ളവരെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയ്ക്കുകയും ചെയ്തു.
സംഭവമറിഞ്ഞ പോലീസ് സംഘം കുറ്റവാളികളെ തേടി നഗരത്തിൽ എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായത്. വെടിവയ്പ്പിനിടെ കുറ്റവാളികളിൽ ഒരാളുടെ കാലിൽ പരിക്കേറ്റു. ഇയാൾ ചികിത്സയിലാണ്.
പഞ്ചാബിലെ ഫസിൽക്ക സ്വദേശികളാണ് പിടിയിലായ മൂന്നുപേരും. അൻമോൽ ബിഷ്ണോയിയുടെ നിർദേശപ്രകാരമാണ് മൂന്നുപേരും പ്രവർത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
വ്യവസായിയിൽ നിന്നും പണംതട്ടാൻ ശ്രമം; ലോറൻസ് ബിഷ്ണോയിയുടെ കൂട്ടാളികൾ പിടിയിൽ
10:08 AM Mar 17, 2023 | Deepika.com