മലപ്പുറം: വട്ടപ്പാറയില്‍ ലോറി മറിഞ്ഞ് മൂന്നുപേര്‍ മരിച്ചു. ഉള്ളി കയറ്റിവന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞില്ല.
കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു. മുപ്പതടിയോളം താഴ്ചയിലേക്കാണ് ലോറി മറിഞ്ഞത്.
മലപ്പുറത്ത് ലോറി മറിഞ്ഞ് മൂന്നുപേർ മരിച്ചു
09:51 AM Mar 17, 2023 | Deepika.com