ഡ​ൽ​ഹി​യി​ൽ യു​വ​തി​യെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ; ഭ​ർ​ത്താ​വി​നാ​യി തെ​ര​ച്ചി​ൽ

04:14 AM Mar 17, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ക​ര​വാ​ൽ ന​ഗ​ർ ഏ​രി​യ​യി​ലെ 25 കാ​രി​യെ ക​ഴു​ത്ത​റു​ത്ത നി​ല​യി​ൽ ക​ണ്ടെ​ത്തി. വ്യാ​ഴാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് വാ​ട​ക വീ​ട്ടി​നു​ള്ളി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് അ​സീ​സി​നെ​യും ര​ണ്ട് മ​ക്ക​ളെ​യും കാ​ണാ​താ​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

ഒ​മ്പ​തു വ​ർ​ഷം മു​മ്പാ​ണ് ദ​മ്പ​തി​ക​ള്‍ വി​വാ​ഹി​ത​രാ​യ​ത്. വി​വാ​ഹ ശേ​ഷം ഇ​രു​വ​രും ത​മ്മി​ൽ അ​ടി​ക്ക​ടി വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു. അ​ഞ്ച് ദി​വ​സം മു​മ്പാ​ണ് ഇ​വ​ർ പ​ഴ​യ വാ​ട​ക വീ​ട്ടി​ൽ നി​ന്നും പു​തി​യ വാ​ട​ക വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യ​തെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

യു​പി​യി​ലെ കാ​സ്ഗ​ഞ്ച് സ്വ​ദേ​ശി​യാ​യ അ​സീ​സ് ഭ​ജ​ൻ​പു​ര​യി​ൽ ഗ്ലാ​സ് കാ​ർ​പെ​ന്‍റ​റാ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​ണ്ടെ​ത്താ​ൻ നി​ര​വ​ധി ടീ​മു​ക​ൾ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.