കണ്ണൂരിൽ ദമ്പതികൾ തൂങ്ങിമരിച്ച നിലയിൽ

03:34 PM Mar 16, 2023 | Deepika.com
ആലക്കോട്: കണ്ണൂർ തിമിരിയിൽ ദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. സന്തോഷ് (48), ഭാര്യ ദീപ (40) എന്നിവരാണ് മരിച്ചത്.

വീടിന് സമീപത്തെ കശുമാവിൻ തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.