അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു

02:26 PM Mar 16, 2023 | Deepika.com
ഇറ്റാനഗർ: അരുണാചൽ പ്രദേശിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണു. മൗണ്ടല ഹിൽസ് മേഖലയിലാണ് ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടത്.

കരസേനയുടെ ചീറ്റ ഹെലികോപ്റ്റർ ആണ് തകർന്നതെന്നാണ് റിപ്പോർട്ടുകൾ. രക്ഷാപ്രവർത്തനം തുടങ്ങിയതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.